ഷെഫീല്‍ഡ്: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്‍ടായത് ? കോഴിയുടെ ഭാഗത്ത് ശാസ്ത്രം നിലയുറപ്പിച്ചതോടെ ചിരപരിചിതമായ ഈ തര്‍ക്കത്തിന് പുതിയ മാനങ്ങള്‍. ശാസ്ത്രം കണ്‍ടെത്തിയെന്ന് അവകാശപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ബൈബിളിന്റെ സൃഷ്ടി കഥയെ അരക്കിട്ടുറപ്പിക്കുകയാണ്.
ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ ഹെക്ടര്‍ എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ മുട്ടത്തോടില്‍ ഉണ്‍ടാകേണ്‍ട നിര്‍ണ്ണായകമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒവോക്ലഡിഡിന്‍ 17 എന്ന പ്രോട്ടീന്‍ കോഴിയുടെ അണ്ഡാശയത്തില്‍ കണ്‍ടെത്തുകയായിരുന്നു. അതനുസരിച്ച് മുട്ടയെക്കാള്‍ മുമ്പ് കോഴി ഉണ്‍ടായേ തീരൂ എന്ന നിഗമനത്തിലെത്തുകയായിരുന്നു. കാല്‍സ്യം കാര്‍ബണ്‍ മുട്ടത്തോടിനുള്ള വസ്തുവാക്കി മാറ്റുന്നതില്‍ ഈ പ്രോട്ടീന് നിര്‍ണ്ണായക പങ്കുണ്‍ട്.
മുട്ടത്തോട് കോഴിയില്‍ നിന്നും ഉരുവാകണമെങ്കില്‍ ആദ്യം ഉണ്‍ടായത് കോഴി തന്നെയെന്ന് വെളിപ്പെടുന്നു. പക്ഷെ ആദ്യത്തെ കോഴി എങ്ങനെയുണ്‍ടായി എന്ന് ഇത്തരുണത്തിലും ശാസ്ത്രത്തിന് വിശദീകരിക്കാനാവുന്നില്ല. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍ നിന്ന് ഉളവാകട്ടെ എന്ന് ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു എന്ന ബൈബിളിന്റെ (ഉല്പത്തി 1:24) സൃഷ്ടിവൃത്താന്തത്തിന്റെ പ്രസക്തി വരുന്നത് അപ്പോഴാണ്.