മേരിലാണ്ട്: ബഹിരാകാശചരിത്രത്തില്‍ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും വലിയ നക്ഷത്രവിസ്‌ഫോടനം കഴിഞ്ഞ മാസം ദര്‍ശിക്കാനായതായി നാസ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നക്ഷത്രവിസ്‌ഫോടനത്തെ തുടര്‍ന്ന് നാസാ അന്തരീക്ഷത്തില്‍ വിക്ഷേപിച്ചിരിക്കുന്ന നാസ സ്വീഫറ്റ് സ്‌പേസ് ഒബ്‌സ്ര്‍വേറ്ററിയെന്ന ഉപഗ്രഹത്തിന്റെ ക്യാമറകണ്ണുകള്‍ അല്പനേരത്തേക്ക് അന്ധമായിപോയതായും റിപ്പോര്‍ട്ടിലുണ്ട്. ബഹിരാകാശത്തുനടക്കുന്ന വിസ്‌ഫോടനങ്ങളുടെ എക്‌സ്-റേ ചിത്രീകരണത്തിനായി 2005-ല്‍ നാസ വിക്ഷേപിച്ച ഉപഗ്രഹമാണ് സ്വീഫറ്റ് സ്‌പേസ് ഒബ്‌സ്ര്‍വേറ്ററി സാറ്റ്ലൈറ്റ്.
ബഹിരാകാശത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും ഉഗ്രശേഷിയുള്ള ഗാമാ രശ്മികളുടെ പ്രവാഹമായിരുന്നു കഴിഞ്ഞദിവസമുണ്ടായതാണ് നാസാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ സൂര്യനും മറ്റും ഉള്‍പ്പെടുന്ന നക്ഷത്രസമൂഹത്തിന് പുറത്തുളള മറ്റൊരു നക്ഷത്രസമൂഹത്തില്‍പെട്ട ഒരു ഭീമന്‍ നക്ഷത്രമാണ് പൊട്ടിതകര്‍ന്നതെന്നും, ഈ നക്ഷത്രവിസ്‌ഫോടനത്തിന് ശേഷമുണ്ടായ പ്രകാശരശ്മികളാണ് കഴിഞ്ഞ മാസം ബഹിരാകാശത്ത് ദര്‍ശിക്കാനായതെന്നും മേരിലാണ്ടിലെ നാസയുടെ ഗോഡാര്‍ഡ് സ്‌പേയ്‌സ് ഫ്‌ളൈറ്റ് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ജിആര്‍ബി 100621എ എന്നാണ് ഈ നക്ഷത്രത്തിന് ശാസ്ത്രജഞര്‍ നല്കിയിരിക്കുന്ന നാമം. ഈ നക്ഷത്രം പൊട്ടിതകര്‍ന്നപ്പോള്‍ അതില്‍ നിന്നുളവായ റേഡിയേഷന്‍ അഖിലാണ്ഡമണ്ഡലത്തിന്റെ എല്ലാ ഭാഗത്തേക്കും പരന്ന് പ്രവഹിച്ചതായും അതില്‍ ഗാമാ രശ്മികള്‍ അഖിലാണ്ഡം മുഴുവന്റെയും ഏകദേശം പകുതി ദൂരം സഞ്ചരിച്ച് ജൂണ്‍ 21-ന് ഭൂമിയില്‍ പതിച്ചതായും നാസ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.