
കൊച്ചി: രാജ്യത്ത് ശക്തമായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ സൂചിപ്പിച്ചുകൊണ്‍ട് കത്തോലിക്ക - ഹൈന്ദവ ധാരണ രൂപപ്പെടുന്നു. മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ടുണ്‍ടായ പ്രത്യേക സാഹചര്യങ്ങളോടെ അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്കുള്ള പശ്ചാത്തലമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുങ്ങുന്നത്. സാഹചര്യത്തിന്റെ തീവ്രത മുഴുവനുമായി ഉള്‍ക്കൊണ്‍ട് മൂവാററുപുഴ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്ഗരി അന്വേഷണ സംഘത്തെ അയച്ചികുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച അന്വേഷണ സംഘം കേരളത്തില്‍ സഭാ തലത്തിലെ പലരുമായും ആശയ വിനിമയം നടത്തി. എന്നാല്‍ കേവലമൊരു ഖേദപ്രകടനം എന്നതിലുപരി മറ്റുചില സന്ദേശങ്ങളും ഈ സന്ദര്‍ശനത്തില്‍ ക്രൈസ്തവസഭാ നേതൃത്വത്തിന് കൈമാറിയതായാണ് സൂചന.
പി.സി. തോമസിന്റെ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്‍ടാക്കിയെങ്കിലും കേരളത്തില്‍ ബിജെപിക്ക് ക്രൈസ്തവ സമൂഹത്തില്‍ കടന്നുകയറാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഹൈന്ദവ തീവ്രദയോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു കേരളത്തിലെ ക്രൈസ്ത ജനത. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാര്യങ്ങളെ മാറ്റി എഴുതിയിരിക്കുന്നു. ലൗ ജിഹാദ് മുതല്‍ കൈവെട്ട് കേസു വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ക്രൈസ്തസമൂഹത്തെ മാറ്റി ചിന്തിപ്പിക്കുവാന്‍ പ്രേരണ നല്‍കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിദ്യാഭ്യാസ ആതുരമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ തീവ്രവാദി സംഘടനകള്‍ എന്നും എതിര്‍ത്തു പോന്നിരുന്നു. എങ്കിലും ഒരിക്കല്‍പോലും ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനരീതിയില്‍ ക്രൈസ്തവര്‍ പ്രതികരിച്ചിട്ടില്ല. ഒറീസയില്‍ വളരെ ശക്തമായ പീഢനങ്ങള്‍ ഉണ്‍ടായെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ക്രൈസ്തവ സംഘടനകള്‍ ചുവടു വച്ചിട്ടില്ലെന്നത് സംഘപരിവാര്‍ ശ്രദ്ധിച്ചിട്ടുണ്‍ട്. ക്രൈസ്തവര്‍ തങ്ങളുടെ ഭാരതീയ പൈതൃകം സൂക്ഷിക്കാന്‍ എപ്പോഴും മനസ്സുവെച്ചിട്ടുള്ളവരാണ് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
ഭാരതത്തിലെ ക്രൈസ്തവ പുരോഹിത വൃന്ദത്തില്‍ നല്ലൊരു പങ്കും ഹൈന്ദവ ദര്‍ശനങ്ങളില്‍ ആകൃഷ്ടരാണ്. വൈദികരില്‍ പലരും തങ്ങളുടെ ഗവേഷണ വിഷയങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് വിവിധ ഹൈന്ദവതത്വശാസ്ത്രങ്ങളാണ്. ആയതിനാല്‍ ഹൈന്ദവ ക്രൈസ്തവ ധാരണ ശക്തമാകാന്‍ സാധ്യതകള്‍ ഏറെയാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
ക്രിസ്ത്യാനിയായ സോണിയഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായെങ്കിലും ക്രൈസ്തവരോട് എന്നും അകലം സൂക്ഷിക്കുന്ന മാഡം പ്രത്യക്ഷത്തില്‍ ക്രൈസ്തവര്‍ക്ക് ഗുണമൊന്നും ചെയ്യന്നില്ല എന്നത് ക്രൈസ്തവരുടെ എക്കാലത്തെയും പരാതിയാണ്. ഇതും ഹിന്ദുപക്ഷത്തേക്ക് ചുവടുവയ്ക്കാന്‍ ക്രൈസ്തവസമൂഹത്തേ പ്രേരിപ്പിക്കുന്ന സംഗതിയാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികളോടു ചേര്‍ന്നുപോകാന്‍ താല്പര്യമില്ലാത്ത ക്രൈസ്തവര്‍ക്കുപോലും താമര 'സൗന്ദര്യമുള്ള പുഷ്പമാണെ'ന്നാണ് പൊതുവേ വിലയിരുത്തുന്നത്.
കത്തോലിക്കാ സഭയുടെ പിന്തുണ ലഭിച്ചാല്‍ ഇന്ത്യയിലെ ഇതര ക്രൈസ്തവസഭകളും അവരുടെ പുറകെയുണ്ടാകുമെന്ന കണക്കുകൂട്ടലകുളും ഹിന്ദുനേതാക്കന്മാര്ക്കുണ്ട്. കൂടാതെ എല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ച് ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ക്രൈസ്തവ ജനസംഖ്യയും ബിജെപിയുടെ രാഷ്ട്രീയ കണ്ണുകളെ തുറക്കുന്നു. നരേന്ദ്രമോഡിയുടെ ഗുജറാത്ത് ക്രൈസ്തവസഭകള്‍ക്ക് ഏറെ സുരക്ഷിതമാണെന്നും ഗുജറാത്ത് മിഷനറിമാര്‍ മോഡിക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നുവെന്നതും പരസ്യമായ യാഥാര്‍ഥ്യങ്ങളാണ്. ക്രൈസ്തവരെ പ്രീണിപ്പിക്കുന്നതിന് മോഡി എന്നും തയറായിട്ടേയുള്ളൂ എന്നാണ് മിഷനറിമാര്‍ പറയുന്നത്.
സംഘപരിവാറിന് ലോകത്തില്‍ ഏറ്റവും മതിപ്പുള്ള രാജ്യമുണ്‍ടെങ്കില്‍ അത് ഇസ്രയേലാണ്. മുസ്ലീം ഭീകരതയ്ക്ക് അന്നും ഇന്നും എന്നും അന്താരാഷ്ട്ര തലത്തിലെ തടങ്കല്‍ പാറയും ഇസ്രയേലാണ്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയും ഇസ്രയേലും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണം വളരെ ശക്തമായിരുന്നു. ക്രൈസ്തവ സഭകള്‍ വിശ്വാസ സംബന്ധമായി യഹൂദ പശ്ചാത്തലത്തില്‍ വളര്‍ന്ന് രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഇതും ഹൈന്ദവ ക്രൈസ്തവ ധാരണ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.
കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ ഈ ധാരണകളെല്ലാം ഊട്ടിഉറപ്പിക്കാവുന്ന നിലയിലാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവേ യുഡിഎഫിനെ അനുകൂലിക്കുമെങ്കിലും കോണ്‍ഗ്രസ് എപ്പോഴും മുസ്ലീം പ്രീണനം നടത്തുന്നവരാണ് എന്നത് ക്രൈസ്തവര്‍ ഇതിനോടകം എത്രയോ തവണ തിരിച്ചറിഞ്ഞിരിക്കുന്നു. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരിക്കെ കെ.എം. മാണി എന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ രാഷ്ട്രീയ നീക്കം നടത്തിയാല്‍ ഇരു മുന്നണികള്‍ക്കും അത് ഉള്‍ക്കിടിലം സമ്മാനിക്കും. പിതാക്കന്മാരുടെ പ്രിയപ്പെട്ട കെ.എം. മാണി അരമനകളുടെ ഇഷ്ടം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ്. പി.ജെ. ജോസഫിനേക്കൂടി കിട്ടിയതോടെ യുഡിഎഫിനോട് ശക്തമായ ഭാഷ സംസാരിച്ചു തുടങ്ങിയ മാണിയുടെ നീക്കങ്ങള്‍ ഇപ്പോള്‍ ആരേയും കൂസാതെയാണെന്നുള്ളതും ശ്രദ്ധേയമാണ്. മാണി -ജോസഫ് ലയനം ഉണ്ടായപ്പോള്‍ ഇടതും വലതും ഒരുപോലെ ഭയപ്പെട്ട് പ്രസ്താവനകള്‍ ഇറക്കിയത് വിദൂരത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടം മണത്തായിരുന്നു. എന്നാല്‍ അതിനുള്ള അവസരങ്ങള്‍ ഇത്രപെട്ടന്ന് സംജാതമാകുമെന്ന് ആരും കരുതിയില്ല. രാഷ്ട്രീയക്കാരേപ്പോലെ കവലപ്രസംഗംനടത്തി തങ്ങളുടെ അജണ്‍ട പരസ്യപ്പെടുത്താത്ത കത്തോലിക്കാ സമൂഹം തന്ത്രപരമായി നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.
പൊടുന്നനെ ഈ നീക്കം പുറം ലോകം അറിഞ്ഞില്ലെങ്കില്‍തന്നെ അണിയറകള്‍ സജീവമായതാണ് സൂചന.