Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> International >> News Details
ഇസ്രാ­യേലിന് പിന്തു­ണ­യു­മായി അമേ­രി­ക്കന്‍ ക്രൈസ്ത­വര്‍
ജിബി വര്‍ഗ്ഗീസ്‌ മീനടം

വാഷിംഗ്ടണ്‍: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് സയണിസ്റ്റ് അനുകൂലികളായ 4000-ത്തില്‍ അധികം ക്രൈസ്തവരും ജൂതരും വാഷിംഗ്ടണ്‍ ഡി.സിയില്‍ ഒത്തുചേര്‍ന്നു. പാസ്റ്റര്‍ ജോണ്‍ ഹേഗ് അധ്യക്ഷനായുള്ള ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ എന്ന സംഘടനയുടെ നാമത്തിലായിരുന്നു സമാധാനവും ശാന്തിയും ഐശ്വര്യവും നിറഞ്ഞ സ്വതന്ത്രജൂതരാഷ്ട്രമായി ഇസ്രായേല്‍ മാറുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നതിനും പിന്തുണപ്രഖ്യാപിക്കുന്നതിനും അമേരിക്കന്‍ ഭരണാധികാരികളെ കൊണ്ട് അനുകൂലതീരുമാനങ്ങളെടുക്കുന്നതിനുമായി ഇവര്‍ വാഷിംഗ്ടണില്‍ യോഗം ചേര്‍ന്നത്.

ഒബാമ ഭരണകൂടം അധികാരമേറ്റതിന് ശേഷം ഇസ്രായേലുമായുള്ള അമേരിക്കന്‍ ബന്ധം തണുപ്പന്‍ രീതിയിലായതായി യോഗം ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലിനെതിരെ ദിനംപ്രതി വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ ഒത്തുചേര്‍ന്നവര്‍ അപലപിച്ചു. ലോകം അന്ത്യകാലഘട്ടത്തിലൂടെ കടന്നുപോകന്ന ഈ അവസരത്തില്‍ ആഗോളക്രൈസ്തവസമൂഹം ഇസ്രായേലിനൊപ്പം നില്ക്കണമെന്ന് യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു.

ജീവകാരുണ്യസാധനസാമഗ്രികള്‍ കടത്തുന്നതിന്റെ മറവില്‍ ആയുധങ്ങളും ഇസ്രായേല്‍ വിരുദ്ധതീവ്രവാദികളും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഫ്‌ളോട്ടില സംഭവത്തില്‍ ഇസ്രായേല്‍ സ്വീകരിച്ച പ്രതിരോധ നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജൂതജനതയ്‌ക്കൊപ്പം നില്‌ക്കേണ്ടത് ഓരോ ക്രൈസ്തവന്റെയും കടമയാണെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.
യോഗത്തിനോട് അനുബന്ധിച്ച് അമേരിക്കന്‍ നിയമനിര്‍മാണസഭാമന്ദിരമായ കാപ്പിറ്റോള്‍ ബില്‍ഡിംഗ്‌സിന്റെ മുന്‍പില്‍ ഇസ്രായേലിനു വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനയോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഒബാമ ഭരണകൂടം ഇസ്രായേല്‍ വിഷയത്തില്‍ കാണിക്കുന്ന തണുപ്പന്‍ പ്രതികരണം അവസാനിപ്പിച്ച് ജൂതന്‍മാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് 100,000 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ അധികാരികള്‍ക്ക് നല്കിയിരുന്നു. പുരാതനകാലത്ത് ദൈവം യഹൂദന് പാര്‍ക്കാന്‍ അവകാശമായി നല്‍കിയ ഇസ്രായേലില്‍ എല്ലാപ്രദേശത്തും ഇസ്രായേലി ഭരണകൂടത്തിന് പരമാധികാരം നല്കുക, യഹൂദജനത്തിന് ഇസ്രായേലില്‍ എല്ലാപ്രദേശത്തും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാന്‍ അനുവാദം നല്കുക, അന്താരാഷ്ട്രസമൂഹങ്ങളുടെ അനുവാദമില്ലാതെ തന്നെ തീവ്രവാദികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ എടുക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നല്കിയ നിവേദനത്തിന്റെ ഉള്ളടക്കം.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com