
ഒര്‍ലാന്റോ: ലണ്‍ടനില്‍ സൗത്തോള്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും യു.കെ. ക്രോസ് കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടറുമായ പാസ്റ്റര്‍ ജോ കുര്യന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്റര്‍നാഷണല്‍ അസംബ്ലിയുടെ ബഹുമതി ലഭിച്ചു. ഇന്ത്യയില്‍നിന്ന് മിഷനറിയായി ഇംഗ്ലണ്‍ടിലെത്തി ഇരുപത്തിയഞ്ചുവര്‍ഷം ശുശ്രൂഷ പൂര്‍ത്തിയാക്കിയതിനാണ് ഈ ബഹുമതി നല്‍കുന്നത്. 26 മുതല്‍ 31 വരെ ലോകത്തിലെ 180 രാജ്യങ്ങളില്‍നിന്നുള്ള ചര്‍ച്ച് ഓഫ് ഗോഡ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒര്‍ലാന്റോ ഓറഞ്ച് കൗണ്‍ടി കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്റര്‍നാഷണല്‍ ജനറല്‍ അസംബ്ലിയില്‍വച്ച് വേള്‍ഡ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡഗ്ലസ് ലെറോയ് പുരസ്‌കാരം നല്‍കും.
കേരളത്തില്‍ മുളക്കുഴ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ദൈവവചന പഠനത്തിനു ശേഷമാണ് പാസ്റ്റര്‍ ജോ കുര്യന്‍ 1985ല്‍ ഇംഗ്ലണ്‍ടിലെത്തുന്നത്. ചര്‍ച്ച് ഓഫ് ഗോഡിന്റെ കേരളത്തിലെ ആദ്യകാല ഓവര്‍സിയറായിരുന്ന കീഴ്‌വായ്പൂര്‍ പാലമറ്റത്ത് പാസ്റ്റര്‍ പി.സി. ചാക്കോയും ചര്‍ച്ച് ഓഫ് ഗോഡ് ഫീല്‍ഡ് സെക്രട്ടറിയായിരുന്ന പാസ്റ്റര്‍ ടി.എം. വര്‍ഗീസിന്റെ മകള്‍ മേരിക്കുട്ടിയുമായിരുന്നു മാതാപിതാക്കള്‍. ഭാര്യ: സിമോന്‍. മക്കള്‍: ഫീബി, തിമോത്തി, റേച്ചല്‍.