നെടിയവിള : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ അടൂര്‍ സൗത്ത് സെന്ററില്‍ പെട്ട നെടിയവിള സഭയുടെ സഭായോഗം സുവിശേഷവിരോധികള്‍ തടഞ്ഞു. ജൂലൈ 18 ന് സഭായോഗം നടക്കുന്ന സമയത്ത് കുറച്ച് ആളുകള്‍ വന്ന് ബഹളമുണ്ടാക്കുകയും സഭായോഗം തടസ്സപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കുവാന്‍ ശ്രമിച്ചതിനാല്‍ കേസെടുത്തില്ല. പക്ഷെ ജൂലൈ 25 ഞായറാഴ്ച്ചയും സഭായോഗം നടത്തുവാന്‍ സാധിച്ചില്ല.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ അടൂര്‍ സൗത്ത് സെന്ററിന്റെ നേതൃത്വത്തില്‍ ഇവിടെ സഭായോഗം ആരംഭിക്കുന്നത്. നെടിയവിള ജംഗ്ഷനോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് സഭായോഗം തുടങ്ങിയത്. ജൂലൈ 17 ന് നെടിയവിള കേന്ദ്രമാക്കി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുവിശേഷപ്രതികള് വിതരണം നടത്തുകയും ചെയ്തിരുന്നു. പക്ഷെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സഭായോഗം നടക്കുന്ന സ്ഥലത്ത് തന്നെ കൂട്ടായ്മ തുടരുവാനുള്ള ശ്രമമാണ് സഭ നടത്തുന്നത്. പാസ്റ്റര്‍ കെ.എ ജെയിംസ് ഇവിടെ പ്രവര്‍ത്തിക്കുന്നു. വിഷയം ശാന്തമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിസ്ട്രിക്റ്റ് പാസ്റ്റര്‍ എന്‍.സി.ചാക്കോ ദിജിഎം ന്യൂസിനോട് പറഞ്ഞു.