നെടിവളയിലെ പ്രതിസന്ധിയെക്കുറച്ച് ഏറ്റവും അധികം വാചാലമായത് 'തേജസ് ' എന്ന മുസ്ലീം ദിനപത്രമാണ്. അദ്ധ്യാപകന്റെ കൈവെട്ട് കേസുമായി ബന്ധപ്പെട്ട് റെയ്ഡുകളും അറസ്റ്റുകളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുമ്പോള് നെടിയവിള സംഭവത്തിന് വളരെ പ്രാധാന്യമാണ് അവര്‍ നല്‍കിയത്. പാസ്റ്ററെ ആര്.എസ്. എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നുപോലും അവര്‍ വാര്‍ത്തയില്‍ തട്ടിവിട്ടു.
ആരാധനാ ഹാള്‍ പൂട്ടിച്ചുവെന്ന് വാര്‍ത്തയില്‍ പറയുന്നുവെങ്കിലും പ്രശ്നം രൂക്ഷമാകാതിരിക്കാന്‍ പാസ്റ്റര്‍ തന്നെയാണ് ഹാള്‍ അടച്ചിട്ടത്. നെടിയവിളയ്ക്ക് കുറച്ചകലെ ശാസ്താംകോട്ടയില്‍ ചില ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രവാചക നിന്ദ ആരോപിച്ച് ചില സുവിശേഷപ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്പിക്കുകയും അവര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന അവര്‍ അടുത്തയിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.