Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
രംഗ­നാ­ഥ­മിശ്ര കമ്മീ­ഷന്‍ റിപ്പോര്‍ട്ട് നട­പ്പാ­ക്കുക: ദളിത് ക്രൈസ്തവര്‍
ചാക്കോ കെ തോമസ്‌

ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 21-ന് ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യാ, നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ‌നട­ത്തിയ ധര്‍ണ.

ന്യൂഡല്‍ഹി: ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 21-ന് ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യാ, നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഇന്ത്യന്‍ ഭരണഘടനയില്‍ ദളിതരായ ഹിന്ദു, സിക്ക്, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യം നല്‍കുമ്പോള്‍ ക്രൈസ്തവ, മുസ്ലീം സഹോദരങ്ങളെ മത്രം മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി സേവ്യര്‍ ജയരാജ് പറഞ്ഞു. മതം മാറിയതിന്റെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം സംവരണം നിഷേധിക്കുന്നത് ന്യായീകരണമല്ലെന്നും, മത-ഭാഷാ ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ദേശീയ കമ്മീഷന്‍ പരിധിയില്‍ ദളിത് ക്രൈസ്തവര്‍ക്കും മുസ്ലീംങ്ങള്‍ക്കും സംവരണം നല്‍കുന്ന കാര്യം ഉള്‍പ്പെടുത്തണമെന്നും ധര്‍ണ്ണയില്‍ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ, മുസ്ലീം സമൂദായ നേതാക്കള്‍ നേരത്തെ പ്രധാനമന്ത്രിയെയും, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും നേരില്‍ കണ്‍ട് നിവേദനം നല്‍കിയിട്ടും പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഫാദര്‍ റോബിന്‍ കോലഞ്ചേരി പറഞ്ഞു. 50 വര്‍ഷമായ് കോണ്‍ഗ്രസിനെ തെരഞ്ഞടുപ്പില്‍ പരോക്ഷമായി അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുന്ന ദളിത് ക്രിസ്ത്യന്‍-മുസ്ലീങ്ങള്‍ക്ക് ഇനിയും സംവരണം നല്‍കിയില്ലെങ്കില്‍ അടുത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കുന്ന കാര്യം ആലോചിക്കണമെന്നും ഫാദര്‍ റോബിന്‍ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നിന്നായ് പുരോഹിതന്‍മാരും, വിശ്വാസികളുമായ് ആയിരക്കണക്കിന് ആളുകള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com