ലേക്ക്‌ലാന്‍ഡ്: വിശ്വാസികള്‍ പരിശോധനയില്‍ പതറരുതെന്നും ശോധന ചെയ്തതും വിലയേറിയതും അടിസ്ഥാനമിട്ടതുമായ കല്ലുകള്‍ പോലെ ക്രിസ്തുവാകുന്ന മൂലക്കല്ലില്‍മേല്‍ പണിയപ്പെടുവാന്‍ ഏല്‍പ്പിച്ചുകൊടുക്കണമെന്നും ഡോ. കല്‍പ്പന പറഞ്ഞു. ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ സഹോദരീസമാജത്തിന്റെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ നടന്ന ‘റിവൈവല്‍ 2010’ എന്ന ആത്മീക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഡോ. കല്‍പ്പന.
ജൂലൈ 9, 10 തിയ്യതികളില്‍ ലേക്ക്‌ലാന്‍ഡ് ഏബെന്‍-ഏസര്‍ ഐപിസി സഭാഹാളില്‍ നടത്തപ്പെട്ട യോഗങ്ങളില്‍ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകയും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ലീഡറുമായ ഡോ. കല്‍പ്പന ഏണസ്റ്റ് ദൈവവചനം സംസാരിക്കുകയും പ്രസ്തുത യോഗങ്ങളില്‍ വിവിധ സഭകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കുകയും ആത്മീക അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.
കൊച്ചുമോള്‍ ജയിംസ് (പ്രസിഡന്റ്), മേരി തോമസ് (വൈസ് പ്രസിഡന്റ്), ഡോ. മേരിക്കുട്ടി ഏലിയാച്ചന്‍ (സെക്രട്ടറി) അമ്മിണി തോമസ് (ജോയിന്റ് സെക്രട്ടറി), ഷെറില്‍ വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവരടങ്ങിയ കമ്മറ്റി യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യാ പെന്റക്കൊസ്റ്റ് ദൈവസഭയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ കീഴില്‍ ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, കരോലിനാസ് എന്നീ സംസ്ഥാനങ്ങളിലെ ഐപിസി സഭകള്‍ ഉള്‍പ്പെടുന്നു.