ബ്രിസ്ബന്‍: റിവൈവല്‍ മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്തീയ ആരാധന-കരിസ്മ ഫെസ്റ്റ് 2010 ഓഗസ്റ്റ് 17 മുതല്‍ 22 വരെ ക്വിന്‍സ്‌ലാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. ബ്രിസ്ബന്‍ വര്‍ഷിപ്പ് സെന്റര്‍ നേതൃത്വം നല്‍കുന്ന പരിപാടികളില്‍ പ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ബ്രദര്‍ പി.ജി. വര്‍ഗ്ഗീസ് പ്രസംഗിക്കും.
ബ്രിസ്ബന്‍, ഗോള്‍ഡ് കോസ്റ്റ്, ട്യൂംബ, സണ്‍ഷൈന്‍ കോസ്റ്റ്, ചേംസൈഡ്, സ്പ്രിംഗ്‌വുഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കരിസ്മ ഫെസ്റ്റ്‌നോടനുബന്ധിച്ച് ആരാധന, വചനപ്രഘോഷണം, സംഗീതം, രോഗശാന്തി, ഫാമിലി കൗണ്‍സിലിംഗ്, ലീഡേഴ്‌സ് ട്രെയിനിംഗ് എന്നിവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ ജെസ്വിന്‍ മാത്യു-ഫോണ്‍-043110-3521, 073162-6707.