Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> >> News Details
എക്‌സ് -ഓപിഎ കുടുംബസംഗമം ഹൂസ്റ്റണില്‍ നടന്നു
റോയ്‌ മണ്ണൂര്‍

ഹൂസ്റ്റണ്‍: ഒമാന്‍ പെന്റക്കൊസ്റ്റല്‍ അസംബ്ലിയില്‍ ആരാധിച്ചിരുന്നരും ഇപ്പോള്‍ നോര്‍ത്തമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരുമായവരുടെ 5-ാമത് കുടുംബസംഗമം ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെട്ടു. വിവിധ സ്റ്റേറ്റുകളില്‍ നിന്നും കടന്നു വന്ന അനേകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അവര്‍ തങ്ങളുടെ മുന്‍കാല അനുഭവങ്ങളും സ്‌നേഹവും പങ്കുവെച്ചു. പാസ്റ്റര്‍ തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ എം.ജെ. എബ്രഹാം, ജോണ്‍സ് മാത്യു, രാജു.എം. ചെറിയാന്‍, റോയ് ചെറിയാന്‍, മാത്യു ജോണ്‍ എന്നിവരും ഓ.പി.എ സെക്രട്ടരി എം.കെ. മാത്തുക്കുട്ടി, കേരള എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്‍, സിസ്റ്റര്‍ അന്നാമ്മ നൈനാന്‍ എന്നിവരും പ്രസംഗിച്ചു. സെക്രട്ടറി അലക്‌സ് നൈനാന്‍ സ്വാഗതവും ബ്രദര്‍ ആന്‍ഡ്രൂസ് ഐപ്പ് നന്ദിയും പറഞ്ഞു.

മീറ്റിംഗില്‍ വച്ച് 2011 എക്‌സ് -ഓപിഎ കുടുംബസംഗമം ഭാരവാഹികളായി തമ്പി മാത്യു, അറ്റ്‌ലാന്റാ (ചെയര്‍മാന്‍), അലക്‌സ് നൈനാന്‍, ഡാളസ് (സെക്രട്ടറി), പാസ്റ്റര്‍ എം.ജെ. ഏബ്രഹാം, ഒകെ (ജോയിന്റ് സെക്രട്ടറി), റെജി ഏബ്രഹാം, ന്യൂയോര്‍ക്ക് (ട്രഷറര്‍), ബ്രദര്‍. ലെവി. ചെറിയാന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ മറിയക്കുട്ടി ഏബ്രഹാം (ലേഡീസ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ദൈവഹിതമായാല്‍ 6-ാമത് കുടുംബസംഗമം 2011 ജൂലൈ മാസത്തില്‍ ഒക്‌ലഹോമായില്‍ വെച്ച് നടക്കും.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com