കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇന്റേണല്‍ പരീക്ഷയ്ക്കു മലയാളം ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസര്‍.ടി.ജെ. ജോസഫിനെതിരായ അച്ചടക്ക നടപടികള്‍ എം.ജി. സിന്‍ഡിക്കേറ്റ് റദ്ദാക്കി. പ്രൊഫസര്‍. ജോസഫിന്റെ ക്ഷമാപണക്കത്തും അദ്ദേഹത്തിനു നേരെയുണ്‍ടാ ആക്രമണവും അദ്ദേഹം പൊതുസമൂഹത്തോടു നടത്തിയ ക്ഷമാപണവും കണക്കിലെടുത്താണ് തീരുമാനം.
നേരത്തെ അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി, ടി.ജെ ജോസഫിന്റെ നടപടി സമുദായ സ്പര്‍ധയ്ക്കു കാരണമായെന്നും ഒരു അദ്ധ്യാപകന്‍ അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല പ്രൊഫസര്‍. ജോസഫിന്റെ അപ്രൂവല്‍ റദ്ദാക്കിയിരുന്നു. ഈ നടപടിയാണ് വേണ്‍ടെന്നു വച്ചത്. പ്രൊഫസര്‍ ജോസഫിന് തുടര്‍ന്നും കോളേജില്‍ പഠിപ്പിക്കാം.